Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : And Technical

ജൈവ ഇന്ധനങ്ങളും സാങ്കേതിക വസ്തുതകളും

ജൈ​വ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ധാ​രാ​ളം ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ങ്കി​ലും അ​തു​സം​ബ​ന്ധി​ച്ച സാ​ങ്കേ​തി​ക വി​ശ​ദാം​ശ​ങ്ങ​ൾ പ​ല​പ്പോ​ഴും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നി​ൽ എ​ത്തു​ന്നി​ല്ല. ആ​നു​കാ​ലി​ക ജൈ​വ വ​സ്തു​ക്ക​ളി​ൽ​നി​ന്നു ല​ഭ്യ​മാ​കു​ന്ന​താ​ണ് ജൈ​വ ഇ​ന്ധ​ന​ങ്ങ​ൾ. ഇ​ത് ഖ​രം, ദ്ര​വം, വാ​ത​കം എ​ന്നീ മൂ​ന്ന് അ​വ​സ്ഥ​ക​ളി​ലും ല​ഭ്യ​മാ​ണ്. വി​റ​കും മ​ര​ക്ക​രി​യും ഖ​ര​രൂ​പ​ത്തി​ലു​ള്ള ജൈ​വ ഇ​ന്ധ​ന​ങ്ങ​ളാ​ണ്. ജൈ​വ ഡീ​സ​ലും വി​വി​ധ ആ​ൽ​ക്ക​ഹോ​ളു​ക​ളും ദ്ര​വ ഇ​ന്ധ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ ബ​യോ​ഗ്യാ​സും പ്രൊ​ഡ്യൂ​സ​ർ​ ഗ്യാ​സും (കാ​ർ​ബ​ൺ മോ​ണോ​ക്‌​സൈ​ഡ്, ഹൈ​ഡ്ര​ജ​ൻ, മീ​തെ​യ്ൻ, കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ്, നൈ​ട്ര​ജ​ൻ ഇ​വ​യു​ടെ മി​ശ്രി​തം) വാ​ത​ക രൂ​പ​ത്തി​ലു​ള്ള ജൈ​വ ഇ​ന്ധ​ന​ങ്ങ​ളാ​ണ്.

"കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ' ആ​യ ജൈ​വ ഇ​ന്ധ​ന​ങ്ങ​ൾ


"കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ' എ​ന്ന നി​ല​യ്ക്കാ​ണ് അ​ടു​ത്ത​കാ​ല​ത്ത് ജൈ​വ ഇ​ന്ധ​ന​ങ്ങ​ൾ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടിവ​രു​ന്ന​ത്. ആ​നു​കാ​ലി​ക ജൈ​വ​സ്രോ​ത​സു​ക​ൾ എ​ല്ലാം​ത​ന്നെ അ​ടി​സ്ഥാ​ന​പ​ര​മാ​യി സ​സ്യ​ങ്ങ​ളി​ൽ​നി​ന്ന് ഉ​ട​ലെ​ടു​ക്കു​ന്ന​വ​യാ​ണ് എ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഒ​രു മ​രം വ​ള​രു​മ്പോ​ൾ പ്ര​കാ​ശ സം​ശ്ലേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് അ​തി​ലു​ള്ള ജൈ​വ പ​ദാ​ർ​ഥം നി​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​പ്ര​ക്രി​യ​യി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡി​നെ ആ​ഗി​ര​ണം ചെ​യ്തു​കൊ​ണ്ട് ജ​ല​വു​മാ​യി ചേ​ർ​ത്ത് കാ​ർ​ബോ ഹൈ​ഡ്രേ​റ്റി​ന്‍റെ വി​വി​ധ രൂ​പ​ങ്ങ​ൾ സ​സ്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു.

ക​രി​മ്പി​ലെ പ​ഞ്ച​സാ​ര​യും നെ​ൽ​മ​ണി​യി​ലെ അ​ന്ന​ജ​വും എ​ന്നുവേ​ണ്ട പു​ല്ലും വൈ​ക്കോ​ലും വ​രെ എ​ല്ലാ സ​സ്യ​ഭാ​ഗ​ങ്ങ​ളും ഈ ​പ്ര​തി​ഭാ​സ​ത്തി​ലൂ​ടെ​യാ​ണ് ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ബൃഹ​ത്താ​യ ഊ​ർ​ജ പ​രി​ണാ​മ​പ്ര​ക്രി​യ​യാ​ണി​ത്.

ഓ​രോ 44 ഗ്രാം ​കാ​ർ​ബ​ൺ ഡ​യോ​ക്‌​സൈ​ഡും പ്ര​കാ​ശ സം​ശ്ലേ​ഷ​ണം വ​ഴി സ​സ്യ​ങ്ങ​ളി​ൽ സം​ഭ​രി​ക്ക​പ്പെ​ടു​മ്പോ​ൾ 114 ക​ലോ​റി ഊ​ർ​ജ​വും അ​തി​ൽ ഉ​ൾ​ച്ചേ​ർ​ന്നി​രി​ക്കും. ഈ ​ഊ​ർ​ജം സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​നി​ന്നാ​ണ് സ​സ്യ​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ അ​ത് അ​ക്ഷ​യോ​ർ​ജ​മാ​ണ്. ഈ ​സ​സ്യ​ഭാ​ഗ​ങ്ങ​ൾ ഊ​ർ​ജ​ത്തി​നാ​യി വാ​യു​വി​ൽ ക​ത്തി​ക്കു​മ്പോ​ൾ പ്ര​കാ​ശ​സം​ശ്ലേ​ഷ​ണ​ത്തി​ൽ ന​ട​ന്ന​തി​ന്‍റെ നേ​ർവി​പ​രീ​ത​മാ​യ രാ​സ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ക​യും സൂ​ര്യ​നി​ൽ​നി​ന്നു സം​ഭ​രി​ച്ച ഊ​ർ​ജ​വും അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്നു സം​ഭ​രി​ച്ച കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡും പു​റ​ത്തേ​ക്കു​ വ​രി​ക​യും ചെ​യ്യു​ന്നു.

ആ ​ജൈ​വപ​ദാ​ർ​ഥം രൂ​പ​പ്പെ​ടാ​ൻ അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന് ആ​ഗി​ര​ണം ചെ​യ്ത അ​ത്ര​യും കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് മാ​ത്ര​മേ ഇ​ങ്ങ​നെ നി​ർ​ഗ​മ​നം ചെ​യ്യ​പ്പെ​ടു​ന്നു​ള്ളൂ എ​ന്ന​തി​നാ​ൽ ജൈ​വ ഇ​ന്ധ​ന​ങ്ങ​ൾ എ​ല്ലാം കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ ആ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.


സ​മീ​പ​കാ​ല​ത്തു​ത​ന്നെ സ്വാ​ഭാ​വി​ക​മാ​യി പു​നഃ​സൃ​ഷ്ടി​ക്കാ​ൻ (റി​ന്യൂ​വ​ബി​ൾ) ക​ഴി​യു​ന്ന ഊ​ർ​ജസ്രോ​ത​സു​ക​ളെ​യാ​ണ് അ​ക്ഷ​യോ​ർ​ജ സ്രോ​ത​സു​ക​ൾ എ​ന്നു വി​ളി​ക്കു​ന്ന​ത്. ക​ൽ​ക്ക​രി​യും പെ​ട്രോ​ളി​യ​വും, ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു ജീ​വി​ച്ചി​രു​ന്ന സ​സ്യ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളി​ൽ​നി​ന്നും ഭൗ​മാ​ന്ത​ർ ​ഭാ​ഗ​ത്തെ സ​ങ്കീ​ർ​ണ സാ​ഹ​ച​ര്യം​കൊ​ണ്ട് ഇ​ന്ധ​ന​മാ​യി പ​രി​ണ​മി​ച്ച​താ​ണ്.

എ​ന്നാ​ൽ, അ​വ​യൊ​ന്നും സ​മീ​പ​ഭാ​വി​യി​ൽ പു​ന​ർനി​ർ​മി​ക്ക​പ്പെ​ടാ​ൻ ഒ​രു സാ​ധ്യ​ത​യു​മി​ല്ല. ഇ​ന്നു​പ​യോ​ഗി​ക്കു​ന്ന നി​ര​ക്കി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ അ​വ​യൊ​ക്കെ അ​ന​തി​വി​ദൂ​ര ഭാ​വി​യി​ൽ തീ​ർ​ന്നുപോ​കു​ക​യും ചെ​യ്യും. അ​തി​നാ​ൽ ഇ​ത്ത​രം ഖ​നി​ജ ഇ​ന്ധ​ന​ങ്ങ​ളെ (ഫോ​സി​ൽ ഫ്യൂ​വ​ൽ) അ​ക്ഷ​യോ​ർ​ജം എ​ന്ന ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്താ​നാ​വി​ല്ല. ഇ​വ​യി​ൽ​നി​ന്ന് ഊ​ർ​ജം ഉ​ത്പാ​ദി​പ്പി​ക്കു​മ്പോ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു നി​ർ​ഗ​മി​ക്കു​ന്ന വ​ൻതോ​തി​ലു​ള്ള കാ​ർ​ബ​ൺ ഡ​യോ​ക്‌​സൈ​ഡി​നെ തി​രി​കെ പി​ടി​ക്കാ​ൻ ത​ത്കാ​ലം കാ​ര്യ​ക്ഷ​മ​മാ​യ മാ​ർ​ഗ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ഇ​ല്ല.

വ്യ​വ​സാ​യവി​പ്ല​വ കാ​ല​ഘ​ട്ട​ത്തി​നു മു​മ്പ് അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡി​ന്‍റെ അ​ള​വ് ഏ​ക​ദേ​ശം 270 പി​പി​എം നി​ര​ക്കി​ലാ​യി​രു​ന്നു എ​ങ്കി​ൽ ഇ​പ്പോ​ൾ അ​ത് 430 പി​പി​എം​-ന് അ​ടു​ത്തെ​ത്തി​യി​രി​ക്കു​ന്നു. പു​റ​മെ മ​റ്റു ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളാ​യ മീ​തെ​യ്നും നൈ​ട്ര​ജ​ൻ ഓ​ക്സൈ​ഡു​ക​ളും ഫ്ളൂ​റി​ൻ അ​ട​ങ്ങു​ന്ന മ​റ്റു സം​യു​ക്ത​ങ്ങ​ളുംകൂ​ടി ചേ​രു​മ്പോ​ൾ ആ​ഗോ​ളതാ​പ​നം വി​നാ​ശ​ക​ര​മാ​യ നി​ല​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​മെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. അ​തി​നാ​ലാ​ണ് ജൈ​വോ​ർ​ജം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ക്ഷ​യോ​ർ​ജ സ്രോ​ത​സു​ക​ളി​ലേ​ക്ക് ലോ​ക​ശ്ര​ദ്ധ തി​രി​ഞ്ഞ​ത്.

വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റും യാ​ന്ത്രി​കശ​ക്തി ല​ഭ്യ​മാ​ക്കു​ന്ന ആ​ന്ത​ര​ജ്വ​ല​ന (ഇ​ന്‍റേ​ണ​ൽ കം​ബ​സ്‌​റ്റ്യ​ൻ) എ​ൻ​ജി​നു​ക​ളി​ൽ ദ്ര​വ, വാ​ത​ക ഇ​ന്ധ​ന​ങ്ങ​ളേ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യൂ. അ​തി​നാ​ൽ സ​സ്യ​ജ​ന്യ​മാ​യ പ​ഞ്ച​സാ​ര​യി​ൽ​നി​ന്നു വ​ള​രെ ല​ളി​ത​മാ​യ രീ​തി​യി​ൽ ത​യാ​റാ​ക്കാ​വു​ന്ന ജൈ​വ ഈ​തൈ​ൽ ആ​ൽ​ക്ക​ഹോ​ളും (ബ​യോ എ​ഥ​നോ​ൾ) സ​സ്യ എ​ണ്ണ​ക​ളി​ൽ​നി​ന്നു രാ​സ​പ്ര​ക്രി​യ വ​ഴി പ​രി​വ​ർ​ത്ത​നം ചെ​യ്തു​ണ്ടാ​ക്കു​ന്ന ജൈ​വ ഡീ​സ​ലും പ്ര​ചു​രപ്ര​ചാ​ര​ത്തി​ലെ​ത്തി. പെ​ട്രോ​ൾ എ​ൻ​ജി​നി​ലേ​ക്ക് ആ​ൽ​ക്ക​ഹോ​ളും ഡീ​സ​ൽ എ​ൻ​ജി​നി​ലേ​ക്ക് ജൈ​വ ഡീ​സ​ലും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ജൈ​വ ഇ​ന്ധ​ന​ങ്ങ​ൾ എ​ന്ന നി​ല​യ്ക്ക് ക​ഴി​ഞ്ഞ ഏ​താ​നും ദ​ശ​ക​ങ്ങ​ളാ​യി പ​ര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.

ആൽ​ക്ക​ഹോ​ൾ ഇ​ന്ധ​നം: അ​ല്പം ച​രി​ത്രം

വാ​ഹ​ന​ങ്ങ​ളു​ടെ അ​ന്ത​രി​കജ്വ​ല​ന എ​ൻ​ജി​നു​ക​ളി​ൽ ഇ​ന്ധ​ന​മാ​യി എ​ഥ​നോ​ൾ ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യി​ട്ട് അ​ര നൂ​റ്റാ​ണ്ടോ​ള​മാ​യി എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. അ​തി​ന് ഇ​പ്പോ​ഴ​ത്തെ യു​എ​സ്-​ഇ​റാ​ൻ യു​ദ്ധ​കാ​ല​ത്തോ​ട് സ​ദൃ​ശ്യ​മാ​യ മ​റ്റൊ​രു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലെ ച​രി​ത്രം​കൂ​ടി പ​റ​യേ​ണ്ട​തു​ണ്ട്. 1973ലെ ​ക​ടു​ത്ത ഊ​ർ​ജ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം ഇ​സ്ര​യേ​ലി​നെ​തി​രേ ഈ​ജി​പ്ത്, സി​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ "യോം ​കി​പ്പൂ​ർ' യു​ദ്ധ​മാ​ണ്. സ്വാ​ഭാ​വി​ക​മാ​യും അ​മേ​രി​ക്ക​യും മ​റ്റു പ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളും ഇ​സ്ര​യേ​ലി​നെ പി​ന്തു​ണ​ച്ചു.

സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പെ​ട്രോ​ളി​യം ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ എ​ണ്ണ ഉ​ത്പാ​ദ​നം പെ​ട്ടെ​ന്നു വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും അ​മേ​രി​ക്ക​ക്കെ​തി​രേ എ​ണ്ണ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. അ​തേ​ത്തു​ട​ർ​ന്ന് വെ​റും മൂ​ന്നു ഡോ​ള​ർ വി​ല​യു​ണ്ടാ​യി​രു​ന്ന ക്രൂ​ഡോ​യി​ലി​ന്‍റെ വി​ല 12 ഡോ​ള​റാ​യി വ​ർ​ധി​ക്കു​ക​യും മി​ക്ക രാ​ജ്യ​ങ്ങ​ളും ക​ടു​ത്ത ഊ​ർ​ജ പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യും ചെ​യ്തു. ഇ​തി​നെ നേ​രി​ടാ​ൻ പ​ല രാ​ജ്യ​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത​മ​ല്ലാ​ത്ത ഊ​ർ​ജ​സ്രോ​ത​സു​ക​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മമാ​രം​ഭി​ച്ചു. എ​ഥ​നോ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജൈ​വ ഇ​ന്ധ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടുതു​ട​ങ്ങി​യ​ത് അ​ങ്ങ​നെ​യാ​ണ്.

80 ശ​ത​മാ​നം പെ​ട്രോ​ളി​യം ഇ​ന്ധ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​യി​രു​ന്ന ബ്ര​സീ​ൽ 1975ൽ ​ക​രി​മ്പി​ൽ​നി​ന്ന് ഇ​ന്ധ​ന എ​ഥ​നോ​ൾ ഉ​ണ്ടാ​ക്കു​ന്ന ദേ​ശീ​യ പ​ദ്ധ​തി ആ​രം​ഭി​ച്ചു. എ​ഴു​പ​തു​ക​ളു​ടെ ആ​രം​ഭ​ത്തി​ൽ​ത​ന്നെ അ​മേ​രി​ക്ക​യും വാ​ഹ​ന ഇ​ന്ധ​ന​മാ​യി എ​ഥ​നോ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. "ഗ്യാ​സോ ഹോ​ൾ' എ​ന്ന പേ​രി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ പെ​ട്രോ​ളി​ന് (അ​മേ​രി​ക്ക​യി​ൽ പൊ​തു​വെ പെ​ട്രോ​ളി​നെ ഗ്യാ​സ് എ​ന്നു വി​ളി​ക്കു​ന്നു) 1978 മു​ത​ലേ നി​കു​തി ഇ​ള​വു ന​ൽ​കി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ചു. ഇ​പ്പോ​ൾ പ​ത്തു​ശ​ത​മാ​നം എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ E10 ആ​ണ് അ​മേ​രി​ക്ക​യി​ൽ കൂ​ടു​ത​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ 2003 മു​ത​ൽ ബ്ര​സീ​ലി​ൽ E20 മു​ത​ൽ E100 വ​രെ​യു​ള്ള ഏ​ത് അ​നു​പാ​ത​ത്തി​ലു​മു​ള്ള ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഫ്ല​ക്സ് ഫ്യൂ​വ​ൽ എ​ൻ​ജി​നു​ള്ള വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

ഇ​ന്ധ​ന​ങ്ങ​ളു​ടെ ഒ​ക്ടേ​ൻ റേ​റ്റിം​ഗ്

പെ​ട്രോ​ൾ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എ​ൻ​ജി​നു​ക​ളു​ടെ സു​ഗ​മ​മാ​യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​യ​ർ​ന്ന "ആ​ന്‍റി നോ​ക്ക്' ഗു​ണ​മു​ള്ള ഇ​ന്ധ​ന​ങ്ങ​ൾ വേ​ണം. എ​ൻ​ജി​നു​ള്ളി​ലെ ഇ​ന്ധ​ന ജ്വ​ല​നപ്ര​ക്രി​യ ക്ര​മ​ര​ഹി​ത​മാ​കു​മ്പോ​ഴാ​ണ് "നോ​ക്കിം​ഗ്' (knocking) എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ശ്നം ഉ​ണ്ടാ​കു​ന്ന​ത്. "ഒ​ക്ടേ​ൻ ന​മ്പ​ർ' എ​ന്ന സൂ​ച​ക​മാ​ണ് ഈ ​ഇ​ന്ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഏ​റ്റ​വും ന​ല്ല ഇ​ന്ധ​ന​മാ​യി ക​ണ​ക്കാ​ക്കു​ന്ന ഐ​സോ ഒ​ക്ടേ​ന് 100 എ​ന്ന ന​മ്പ​റും വ​ള​രെ മോ​ശ​മാ​യി ക​ണ​ക്കാ​ക്കു​ന്ന നോ​ർ​മ​ൽ ഹെ​പ്റ്റേ​ൻ എ​ന്ന സം​യു​ക്ത​ത്തി​ന് പൂ​ജ്യം ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ഒ​രു സ്കെ​യി​ലാ​ണ് ഇ​ത്. ഒ​രു ഇ​ന്ധ​ന​ത്തി​ന്‍റെ ഒ​ക്ടേ​ൻ ന​മ്പ​ർ 70 ആ​ണെ​ന്നു പ​റ​ഞ്ഞാ​ൽ അ​തി​ന്‍റെ അ​ർ​ഥം 70:30 അ​നു​പാ​ദ​ത്തി​ൽ ഐ​സോ ഒ​ക്ടേ​നും നോ​ർ​മ​ൽ ഹെ​പ്‌​റ്റേ​നും ക​ല​ർ​ത്തി​യ ഒ​രു മി​ശ്രി​ത​ത്തി​നു ത​ത്തു​ല്യ​മാ​യ നോ​ക്കിം​ഗ് സ്വ​ഭാ​വ​മാ​ണ് ആ ​ഇ​ന്ധ​ന​ത്തി​നു​ള്ള​ത് എ​ന്നാ​ണ്.

പ​ഴ​യ​കാ​ല റി​ഫൈ​ന​റി​ക​ളി​ൽ​നി​ന്നു ല​ഭ്യ​മാ​യി​രു​ന്ന സാ​ധാ​ര​ണ പെ​ട്രോ​ളി​ന്‍റെ ഒ​ക്ടേ​ൻ ന​മ്പ​ർ മി​ക്ക​വാ​റും 80നു ​താ​ഴെ​യാ​യി​രു​ന്നു. അ​പ്പോ​ൾ അ​തു മെ​ച്ച​പ്പെ​ടു​ത്താ​ൻ ചി​ല ചേ​രു​വ​ക​ൾ ഉ​പ​യേ​ഗി​ച്ചി​രു​ന്നു. "ടെ​ട്രാ ഈ​തൈ​ൽ ലെ​ഡ്' ആ​ണ് അ​ക്കാ​ല​ത്തു പ​ര​ക്കെ ഉ​പ​യോ​ഗി​ച്ചു വ​ന്ന​ത്. ജ്വ​ല​ന ശേ​ഷം എ​ൻ​ജി​നി​ൽ​നി​ന്നു പു​റ​ന്ത​ള്ളു​ന്ന ഉ​ച്ഛി​ഷ്ട വാ​ത​ക​ങ്ങ​ളി​ൽ കൂ​ടി ലെ​ഡ് വാ​യു​വി​ലും ജ​ല​ത്തി​ലും മ​ണ്ണി​ലും ക​ല​ർ​ന്ന് വ​ലി​യ​തോ​തി​ൽ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. കൊ​ച്ചു കു​ട്ടി​ക​ളെ​യാ​ണ് ഈ ​വി​ഷം കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്.


എ​ഥ​നോ​ളി​ന്‍റെ ഒ​ക്ടേ​ൻ ന​മ്പ​ർ 108 മു​ത​ൽ 109 വ​രെ ആ​ണ്. അ​തി​നാ​ൽ മു​മ്പ് പെ​ട്രോ​ളി​ന്‍റെ ചേ​രു​വ​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലെ​ഡ് സം​യു​ക്ത​ത്തി​നു പ​ക​രം എ​ഥ​നോ​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഇ​ന്ധ​ന​ത്തി​ന്‍റെ ഒ​ക്ടേ​ൻ റേ​റ്റിം​ഗ് വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നു മ​ന​സി​ലാ​യി. പ​ത്തു​ശ​ത​മാ​നം എ​ഥ​നോ​ൾ ക​ല​ർ​ന്ന E10 പെ​ട്രോ​ളി​നു വ​ര​വേ​ൽ​പു​ കി​ട്ടാ​ൻ ഇ​തും ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. അ​തോ​ടൊ​പ്പം​ത​ന്നെ ഇ​ന്ന​ത്തെ ആ​ധു​നി​ക റി​ഫൈ​ന​റി​ക​ളി​ൽ ഒ​ക്ടേ​ൻ ന​മ്പ​ർ കൂ​ട്ടു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു.

ഇ​ന്ന് ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​കു​ന്ന സാ​ധാ​ര​ണ പെ​ട്രോ​ളി​ന്‍റെ ഒ​ക്ടേ​ൻ ന​മ്പ​ർ 91 ആ​യി​രി​ക്കു​മെ​ങ്കി​ൽ പ്രീ​മി​യം പെ​ട്രോ​ൾ എ​ന്ന ലേ​ബ​ലി​ൽ വി​ൽ​ക്ക​പ്പെ​ടു​ന്ന​തി​ന്‍റേ​ത് 95-97 എ​ന്ന നി​ര​ക്കി​ൽ ആ​യി​രി​ക്കും. ഇ​ന്ധ​ന​ത്തി​ന്‍റെ ഒ​ക്ടേ​ൻ റേ​റ്റിം​ഗ് ഏ​റെ കു​റ​യു​ന്ന​ത് എ​ൻ​ജി​ൻ ത​ക​രാ​റു​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ സം​ഭ​വി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്ക​പ്പെ​ടു​ന്ന സാ​ധാ​ര​ണ വാ​ഹ​ന​ങ്ങ​ൾ​ക്കെ​ല്ലാം ത​ന്നെ 91 എ​ന്ന ഒ​ക്ടേ​ൻ ന​മ്പ​റു​ള്ള ഇ​ന്ധ​നം മ​തി​യാ​കു​ന്ന​താ​ണ്.
(തു​ട​രും)

(ലേ​ഖ​ക​ൻ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ റി​ട്ട. പ്ര​ഫ​സ​റും
ജൈ​വോ​ർ​ജ മേ​ഖ​ല​യി​ലെഗ​വേ​ഷ​ക​നു​മാ​ണ്.)

Latest News

Corehub Up